കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. കോവിഡിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം ഇത്തവണ നടക്കുക. രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ആരംഭിക്കുന്ന ഒന്നാംഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ടിന് സമാപിക്കും എന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും നാല് മണിക്കൂര്‍ വീതമാവും സഭ ചേരുക. പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.