കുവൈത്ത് സിറ്റി : കുവൈത്ത് അഹമ്മദിയിലെ അവർ ലേഡി ഓഫ് അറേബ്യ ചർച്ച് ഔദ്യോഗികമായി മൈനർ ബസിലിക്കയായി പ്രഖ്യാപിക്കപ്പെടും. വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അധ്യക്ഷത വഹിക്കും. ചെറിയ കത്തീഡ്രൽ ബസിലിക്കയാക്കി മാറ്റുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 16ന് അഹമ്മദിയിലെ അവർ ലേഡി ഓഫ് അറേബ്യ പള്ളിയിൽ നടക്കും. കഴിഞ്ഞ ഓഗസ്റ്റിൽ അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ പള്ളിയെ “മൈനർ ബസിലിക്ക” പദവിയിലേക്ക് ഉയർത്തുന്നതായി വത്തിക്കാൻ പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു പദവി ലഭിക്കുന്ന ആദ്യ പള്ളിയാണിത്.
Home Middle East Kuwait അവർ ലേഡി ഓഫ് അറേബ്യ പള്ളിയെ മൈനർ ബസിലിക്കയായി വത്തിക്കാൻ സെക്രട്ടറി പ്രഖ്യാപിക്കും





























