കുവൈറ്റ് മന്ത്രിസഭയുടെ രാജി അമീർ അംഗീകരിച്ചു

കുവൈത്ത് സിറ്റി: പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ ബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനാണ് രാജി സമർപ്പിച്ചത്. മന്ത്രിസഭയുടെ രാജി അംഗീകരിച്ച അദ്ദേഹം
പുതിയ മന്ത്രിസഭ നിലവില്‍ വരുന്നതുവരെ കെയര്‍ടേക്കറായി തുടരാന്‍ നിലവിലുള്ള മന്ത്രിസഭയെ ചുമതലപ്പെടുത്തി. ശൈഖ് സബാഹ് ഖാലിദ് അല്‍ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയാക്കുമെന്നും പുതിയ മന്ത്രിസഭയില്‍ നിലവിലെ മന്ത്രിമാരില്‍ വലിയൊരു വിഭാഗം വീണ്ടും നിയമിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.