കോവിഡ് 19: കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി

0
21

കുവൈറ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വീണ്ടും നീട്ടി. ആദ്യം മാർച്ച് 14 വരെ പ്രഖ്യാപിച്ചിരുന്ന അവധി രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രതിരോധ മുൻകരുതൽ എന്ന നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടിയത്.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും അവസാനം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. എന്നാൽ ഗൾഫ് മേഖലയില്‍ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇവിടെ നിന്നു തന്നെയാണ്. 65 പേർക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മാർച്ച് ഒന്നു മുതല്‍ 14 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അവധി നീട്ടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.