ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തം സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: സിസ്‌റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിന്‌ പുറമെ 5 ലക്ഷം രൂപ വീതം പിഴയും തെളിവ്‌ നശിപ്പിക്കലിന്‌ 7 വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്‌. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ആണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി.

പ്രായവും കാൻസർ രോഗവും പരിഗണിച്ച്‌ പരമാവധി ശിക്ഷ കുറച്ചു തരണമെന്ന്‌ തോമസ്‌ കോട്ടൂരും വൃക്ക, പ്രമേഹ രോഗങ്ങൾ ഉണ്ടെന്നും നിരപരാധിയാണെന്നും സെഫിയും കോടതിയെ അറിയിച്ചു. ശിക്ഷാവിധി കേൾക്കാൻ പ്രതികളെ രാവിലെ ജയിലിൽനിന്ന്‌ കോടതിയിലെത്തിച്ചിരുന്നു.

ഇരുപത്തിയെട്ട്‌ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്‌ സിസ്‌റ്റർ അഭയ വധക്കേസിൽ വിധിവരുന്നത്‌.
രണ്ടാം പ്രതി ഫാദർ ജോസ്‌ പുതൃക്കലിനെ കോടതി