മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അബൂദബിയിൽ പുതിയ ഔട്ട്ലെറ്റ് തുറന്നു

മലബോർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ പു തിയ കൺസെപ്റ്റ് ഔട്ട്ലെറ്റ് അബൂദബിയിലെ അൽ വഹ്ദ മാളിൽ ബോളിവുഡ് താരവും മലബോർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ബ്രാൻഡ് അംബാസ്സഡറുമായ കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്യുന്നു

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്ട്ലെറ്റ് അബൂദബിയിലെ അൽ വഹ്ദ മാളിൽ പ്രവർത്തനം ആരംഭിച്ചു. ജ്വല്ലറി ഷോപ്പിങ് അനുഭവം തന്നെ മാറ്റി മറിക്കുന്ന നൂതന സജ്ജീകരണങ്ങളോട് കൂടിയ ഷോറൂമാണ് അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചത്. ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ബ്രാൻഡ് അംബാസ്സഡറുമായ കരീന കപൂർഖാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻ്റർനാഷണൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അമീർ സി.എം.സി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനുഫാച്ചറിങ് ഹെഡ് ഫൈസൽ എ.കെ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലെ മാനേജ്മെൻ്റ് ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അൽ വഹ്ദ മാളിൽ നേരത്തേയുണ്ടായിരുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂം പുതിയ സ്ഥാനത്തേക്ക് മാറ്റി നവീകരിച്ചാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. ഇത് ബ്രാൻഡിന്റെ അബുദാബി അൽ ഐൻ മേഖലയിലെ പതിനഞ്ചാമത്തെയും യു എ ഇയിലെ 63ാമത്തെയും ഷോറൂമാണ്. ജ്വല്ലറി പ്രേമികൾക്ക് തികച്ചും പുതിയ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ തയാറാക്കിയ മൈൻ,ഇറ, വിരാസ്, പ്രെഷ്യ, എത്നിക്സ്, ഡിവൈൻ എന്നീ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ എക്സ്ക്ലൂസിവ് ബ്രാൻഡുകളിലുള്ള ആഭരണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ട്രഡീഷണൽ ജ്വല്ലറി, മോഡേൺ ജ്വല്ലറി, ഡെയ്ലി വെയർ ജ്വല്ലറി എന്നിവയോടൊപ്പം തന്നെ 20ലധികം രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 18k, 21k, 22k സ്വർണാഭരണങ്ങളുടെ കളക്ഷനും ഷോറൂമിലുണ്ട്.

ഞങ്ങളുടെ പ്രിയ ഉപഭോക്താക്കളുടെ ജ്വല്ലറി ഷോപ്പിങ് അനുഭവം ഏറ്റവും മികച്ചതാക്കുന്നതിനായി ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് അൽ വഹ്ദ മാളിലെ ഏറ്റവും പുതിയ കൺസെപ്റ്റ് ഷോറൂം അബുദാബിയിലെ ആഭരണ പ്രേമികൾക്ക് സമ്മാനിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി.അഹമദ് പറഞ്ഞു.