സൗദിയിൽ വാഹനാപകടം: യുപി സ്വദേശിയായ അധ്യാപിക മരിച്ചു

0
19

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ അധ്യാപിക മരിച്ചു. ഉത്തര്‍പ്രദേശ് ലക്നൗ സ്വദേശിയായ ഫൗസിയ ഇഖ്തിദാർ (49) ആണ് മരിച്ചത്. ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​കയായിരുന്നു. ഭ​ർ​ത്താ​വും ഇ​തേ സ്‌​കൂ​ളി​ൽ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ ഖ​മ​റു​ൽ ഹ​സ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഖബറടക്കം ജിദ്ദയിൽ തന്നെ നടക്കും. സൈ​ദ് ഫൈ​സു​ൽ ഹ​സ​ൻ, സൈ​ദ് ഫാ​രി​സു​ൽ ഹ​സ​ൻ എ​ന്നി​വ​ർ മക്കളാണ്. ഡൽഹിയിൽ പഠിക്കുകയായിരുന്ന ഇവർ മാതാവിന്റെ മരണവിവരം അറിഞ്ഞ് ജിദ്ദയിലെത്തിയിട്ടുണ്ട്.