കൊറോണ: കുവൈറ്റിൽ നിയന്ത്രണങ്ങൾ റമദാനിലും തുടരും

കുവൈറ്റ്: രാജ്യത്ത് കൊറോണ വ്യാപിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കുവൈറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊറോണ നിയന്ത്രണത്തിനായി അടിയന്തിര പദ്ധതികളാണ് സര്‍ക്കാർ ആവിഷ്കരിച്ചത്. വൈറസിനെ പൂർണമായും തുരത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തന്നെ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മാസങ്ങളോളം നീണ്ടേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച് മെയ് അവസാനം വരെ നീണ്ടു നിൽക്കുന്ന റമദാൻ കാലവും ഇത്തവണ നിയന്ത്രണങ്ങളിലൂടെയാകും കടന്നു പോവുക.

പ്രതിരോധ പ്രവർത്തന ഭാഗമായി കൂട്ടായ്മകൾക്കും ആളുകളുടെ ഒത്തു ചേരലുകൾക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കുകൾ റമദാൻ മാസത്തിലും തുടരുകയാണെങ്കിൽ നോമ്പ് കാലത്തെ പതിവ് കൂട്ടായ്കളും ഒത്തു ചേരലുകളും കുറയുമെന്നാണ് റിപ്പോര്‍ട്ടുകൾ