5 പ്രവാസികൾ ഉൾപ്പെടെ 16 പേർ രണ്ടാംദിവസം കർഫ്യൂ നിയമം ലംഘിച്ചതിന് പിടിയിലായി

കുവൈത്ത് സിറ്റി : വൈകിട്ട് 5 മുതൽ പുലർച്ചെ 5 മണി വരെയുള്ള  കർഫ്യൂ സമത്ത് നിയമലംഘനം നടത്തിയതിന് അഞ്ച് പ്രവാസികളും 11 കുവൈത്ത് സ്വദേശികളും പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസിമയിൽ മൂന്ന് പേരും, ഹവാലിയിൽ ഒരാളും, ഫർവാനിയയിൽ രണ്ടു പേരും ,   ജഹ്‌റയിൽ നാല് പേരും, മുബാറക് അൽ കബീറിൽ ഒരാളും, അഞ്ചുപേർ അൽ-അഹ്മദിയിൽ നിന്നുമാണ് പിടിയിലായത്.