കുവൈത്ത് സിറ്റി: അതിശൈത്യത്തിൻ്റെ പിടിയിലമർന്ന കുവൈത്തിലെ മരുഭൂമികളിലും കാർഷിക മേഖലകളിലെ ഫാമുകളിലും മറ്റും മഞ്ഞുമൂടി കിടക്കാൻ ( ഫ്രോസ്റ്റി തരംഗം) സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി കർഷകർക്കും ഫാം ഉടമകൾക്കും മുന്നറിയിപ്പുനൽകി.
ഈ തണുത്ത തരംഗം ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ തുടരും, അതിനാൽ പരമാവധി താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും.
ആയതിനാൽ ഏവരും ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും കാലാവസ്ഥാ ബുള്ളറ്റിനുകൾ നിരന്തരം പിന്തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു.