യുകെയിലേക്കുള്ള കുവൈത്ത് എയർവേയ്‌സിന്റെ സർവ്വീസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും

0
5

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു കെയിലേക്കുള്ള കുവൈത്ത് എയർവേയ്‌സിന്റെ ആദ്യ വിമാനം അടുത്ത വ്യാഴാഴ്ച പുറപ്പെടുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫോർ പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് സാദ് അൽ-ഒതൈബി അറിയിച്ചു. വ്യാഴാഴ്ച കുവൈത്ത് എയർവെയ്സ് ആദ്യവിമാനം യുകെയിലേക്ക് പോവുകയും തൊട്ടടുത്ത ദിവസം ജസീറ എയർവെയ്സ് രണ്ടാം വിമാനം യുകെയിലേക്ക് പുറപ്പെടുകയും ചെയ്യും.രണ്ട് ഫ്ലൈറ്റുകളും ഒരേ ദിവസം മടങ്ങും. ആഴ്ചയിൽ ഒരിക്കൽ ആണ് ഫ്ലൈറ്റ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത് . മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ഇരുരാജ്യങ്ങൾക്കും ഇടയിൽ വിമാനസർവീസ് പുനരാരംഭിക്കുന്നത്.