അമിതമായി മയക്കു മരുന്ന് ഉപയോഗിച്ച പ്രവാസി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി: മയക്കുമരുന്നിൻ്റെ അമിത ഉപയോഗം മൂലം കുവൈറ്റിൽ പ്രവാസി മരണപ്പെട്ടു. 40 വയസ്സ് പ്രായം തോന്നിക്കുന്ന പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത്. ഹവല്ലി പ്രദേശത്ത് വാഹനത്തിനകത്ത് സ്റ്റിയറിങ്ങിനു മുകളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും പ്രവാസിയുടെ മരണം സംഭവിച്ചിരുന്നു. ഇയാളുടെ വാഹനങ്ങളിൽ നിന്നും മയക്കുമരുന്നും അനുബന്ധ ഉപകരണങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.