സെപ്റ്റംബർ പകുതിയോടെ കുവൈത്തിൽ താപനിലയിൽ കുറവുണ്ടാക്കും : ഇസ റമദാൻ

കുവൈത്ത് സിറ്റി: സെപ്റ്റംബർ പകുതിയോടെ കുവൈത്തിൽ നിലവിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.ഈ ആഴ്ച അവസാനം വരെ ഹ്യൂമിഡിറ്റി ഉണ്ടാകും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.