അൽ-വഫ്രയിലെ ഫാം കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു

0
7

കുവൈത്ത് സിറ്റി : അൽ-വഫ്ര കാർഷിക മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ഫാമിനുള്ളിലെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെയുണ്ടായ സംഭവത്തെ തുടർന്ന് അൽ-വഫ്ര ഫയർ സ്റ്റേഷനിലെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തുടർന്ന് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടക്കുകയാണ്.