ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

0
8

കുവൈറ്റ് സിറ്റി : കെപിസിസിയുടെ അംഗീകാരം ഉള്ള കുവൈറ്റിലെ ഏക കോൺഗ്രസ്‌ സംഘടനയായ ഒഐസിസി കുവൈറ്റിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രണ്ടാംഘട്ട മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കോൺഗ്രസ്‌ ഓഫീസ് ജീവനകാരൻ ആയിരിക്കെ പ്രവാസത്തിലേക്ക് വന്ന ഫഹദ് കൊയ്യോടന് ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ലിപിൻ മുഴക്കുന്ന് മെമ്പർഷിപ്പ് ഫോം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. തുടർ ദിവസങ്ങളിൽ കുവൈറ്റിൽ കണ്ണൂർ ജില്ലായിൽ ഉള്ള കോൺഗ്രസ്കാരയവർക്ക് മെമ്പർഷിപ്പ് നൽകുന്നത് ആണ് എന്ന് അറിയിച്ചു.

ചടങ്ങിൽ നാഷണൽ യൂത്ത് വിങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, നാഷണൽ സെക്രട്ടറിമാരായ റെജി കോരിത്, ജോസഫ് മാത്യു, ജിംസൺ മാത്യു, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകൂട്ടി, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ്‌ റിയാസ്, സുമേഷ് പി, ജോബി കോളയാട്, വെൽഫെയർ സെക്രട്ടറി സുജിത്ത് കായാലോട് ട്രഷറർ ജോബി ജോസ്, സജിൽ പി കെ, സജീർ മുണ്ടേരി, സിദ്ധീഖ് സി പി, സാദിഖ് പിലാക്കിൽ തുടങ്ങിയവർ പങ്കെടുത്തു മെമ്പർഷിപ്പ് എടുക്കാൻ താല്പര്യംഉള്ളവർ ഈ നമ്പർറുക്കളിൽ ബന്ധപ്പെടുക 65073997, 65893108, 97278389, 9951650