60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കൽ; അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

കുവൈത്ത്  സിറ്റി: 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കരുതെന്ന വിഷയത്തിൽ മന്ത്രിസഭ അടുത്തയാഴ്ച അന്തിമ തീരുമാനമെടുക്കുത്തേക്കും . 60 വയസ്സ് കഴിഞ്ഞവരും  കോളേജ് വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരുമായ  പ്രവാസികൾക്കുള്ള വിസ പുതുക്കൽ നിരോധനം ജനുവരി മുതൽ പബ്ലിക് അതോറിറ്റി ഫോർ മാനവശേഷി (പിഎഎം) നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, നിരോധനം ഏർപ്പെടുത്തിയതിനുശേഷം എതിർപ്പ് വർദ്ധിച്ചുവരികയാണ്.നിരോധനത്തിനെതിരായ സ്വകാര്യ മേഖല കമ്പനികളുടെയും സർക്കാരിതര സംഘടനകളുടെയും എതിർപ്പ് ഉയർന്നിട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുള്ള അൽ സൽമാൻ  2,000 ദിനാർ ഫീസ് ഏർപ്പെടുത്തിയതിനെതിരെ ശക്തമായി രംഗത്തുവരികയും ഇത് പരമാവധി  500 ദിനാാറായി  കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിതിരുന്നുന്നു. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർൻറെ തീരുമാനത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നു വന്നിട്ടുണ്ട്. തൊഴിലാളി യൂണിയനുകൾ, വ്യവസായ, ബാങ്കിംഗ് മേധാവികൾ, കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ചെയർമാൻ എന്നിവരാണ് തൊഴിലാളികളെ നിലനിർത്തണമെന്ന ആവശ്യവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.