ഹവല്ലി ഗവർണറേറ്റിലെ ചില ക്ലിനിക്കുകളിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: PAM മെഡിസിൻ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ്, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിംഗ് വിഭാഗം എന്നിവയുടെ സംയുക്ത റെയ്ഡിൽ  ഹവല്ലി ഗവർണറേറ്റിലെ ചില ക്ലിനിക്കുകളിൽ ഗുരുതരമായ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ലൈസൻസില്ലാതെ മെഡിസിൻ പ്രാക്ടീസ് ചെയ്യുക, അനധികൃത ജീവനക്കാരെ നിയമിക്കുക, കാലാവധി കഴിഞ്ഞ മെഡിക്കൽ സാധനങ്ങൾ വിൽക്കുക എന്നി നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്.

സാൽമിയ ക്ലിനിക്കുകളിൽ പ്രവർത്തിക്കുന്ന ഏഷ്യക്കാർ ഡോക്ടർമാരോ മെഡിക്കൽ ടെക്നീഷ്യൻമാരോ അല്ല എന്ന് സംയുക്ത സമിതി റെയ്ഡിന് ശേഷം വെളിപ്പെടുത്തി.  പരിശോധനയിൽ നിരവധി വീട്ടുജോലിക്കാർ നഴ്‌സിംഗ് ജോലി ചെയ്യുന്നതായി കണ്ടെത്തി.  ഒരു വർഷത്തിലേറെയായി വർക്ക് പെർമിറ്റും കാലാവധി കഴിഞ്ഞ ഒരു ഡോക്ടർ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.