എ കെ ജി സെന്ററിന്‌ നേരെ ആക്രമണം

സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേരെ സ്ഫോടക വസ്തു ആക്രമണം. വ്യാഴം രാത്രി 11.45നായിരുന്നു സംഭവം.  ഹാളിലേക്കുള്ള ഗേറ്റിന്റെ വലതുഭാഗത്ത്‌ തട്ടി ബോംബ്‌  ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മുൻവശത്തെ ഗേറ്റിൽ പോലീസ് സംരക്ഷണം ഉണ്ട് ഇത് ഒഴിവാക്കി മറുഭാഗത്തെ ഗേറ്റിൽ ആക്രമണം നടത്തുകയായിരുന്നു .

സ്‌കൂട്ടറിലെത്തിയ യുവാവാണ്‌ ബോംബ്‌ എറിഞ്ഞതെന്ന്‌ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി.വൻ ശബ്ദം കേട്ട്‌ നേതാക്കളും ജീവനക്കാരും സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരും ഓടിയെത്തി. പിന്നീട് മുതിർന്ന നേതാക്കളും സ്ഥലത്തെത്തി. പൊലീസ്‌ കമീഷണർ ജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ വൻ  പൊലീസ്‌ സംഘവും വന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇത്‌ മൂന്നാം തവണയാണ്‌ എ കെ ജി സെന്ററിന്‌ നേരെ അക്രമം നടക്കുന്നത്‌.