പതിനായിരത്തോളം പ്രവാസികളുടെ ഡ്രൈവിഗ് ലൈസൻസുകൾ പിൻ വലിച്ചതായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി :   ആവശ്യമായ വ്യവസ്ഥകൾ പൂർത്തിയാക്കാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയെന്ന് തെളിഞ്ഞതിനെ  തുടർന്ന് പതിനായിരത്തോളം പ്രവാസികളുടെ ഡ്രൈവിഗ് ലൈസൻസുകൾ പിൻ വലിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം റദ്ധാക്കപ്പെട്ട ലൈസൻസുകൾ ഉടമകൾ മന്ത്രാലയത്തിൽ തിരികെ ഏൽപ്പിക്കണം

പരിശോധന തുടരുന്നത് വഴി നിയമവിരുദ്ധമായി നേടിയ കൂടുതൽ ലൈസൻസ് ഉടമകളെ കണ്ടെത്തും അവരുടെ ഡ്രൈവിഗ് ലൈസൻസ് റദ്ധാക്കുകയും ചെയ്യും. .റദ്ധാക്കപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവരേ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരായി കണക്കാക്കി നാട്‌ കടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളും. രാജ്യത്തേ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിഗ് ലൈസൻസുകളുടെ സാധുത പുനവലോകനം ചെയ്ത് വരുന്നത്.