പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തോലിക്ക സഭ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി റോമില്‍ എത്തുമ്പോഴാണ് കൂടികാഴ്ച നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. വത്തിക്കാനില്‍വെച്ചാണ് കൂടികാഴ്ച നടക്കുക. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം ഒക്ടോബര്‍ 28ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഇവിടെ നിന്നും സ്കോട്ലെന്റിലെ ​ഗ്ലാസ്കോയിലേക്ക് പോകുന്ന പ്രധാനമന്ത്രി നവംബർ ഒന്നിന് കോപ്26 ഉച്ചകോടിയിൽ സംസാരിക്കും. ഇതിന് അനുബന്ധമായി കാലാവസ്ഥാ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.