കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് തിരുപ്പൂരിൽ മൂന്ന് മലയാളികൾ മരിച്ചു

0
189

തമിഴ്നാട്: തിരുപ്പൂരിന് സമീപമുള്ള കാങ്കയത്തിൽ സംഭവിച്ച വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത് .കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്ററും മൂന്നാറ് ഗൂഡാര്‍വിള സ്വദേശിയും ഇപ്പോൾ കുറ്റിയാര്‍വാലിയിൽ താമസിക്കുന്ന നിക്സൺ എന്ന് അറിയപ്പെടുന്ന രാജയും കുടുംബവും യാത്ര ചെയ്ത വാഹനമാണ് ഈ അപകടത്തിൽ പെട്ടത്. നിക്സൺ രാജ, ഭാര്യ ജാനകി, മകൾ കൈമി എന്നിവർ ആപത്തിൽ ജീവനറ്റു. കൂടെയുണ്ടായിരുന്ന നിക്സന്റെ മറ്റൊരു മകൾ ഗുരുതരമായ പരിക്കുകളോടെ കാങ്കയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.