കൊല്ലം സ്വദേശി കുവൈത്തിൽ മരിച്ചു

0
51

കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈറ്റിൽ മരണമടഞ്ഞു. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ബാലകൃഷ്ണ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള [49] ആണ് ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: അർച്ചന. മകൾ:ഉത്ര. അമ്മ :രാജമ്മ, മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടു പോകും.