ഗാന്ധിജയന്തി ആഘോഷിച്ച് ഗാന്ധിസ്‌മൃതി കുവൈറ്റ്‌

0
226

കുവൈറ്റ്‌ സിറ്റി : സത്യത്തിനും അഹിംസക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാഗാന്ധിയെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് ഗാന്ധിസ്മൃതി കുവൈറ്റ് ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രസിഡൻറ് പ്രജോത് ഉണ്ണി മഹാത്മാഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിജയന്തി സന്ദേശം നൽകുകയും ചെയ്തു. ഷീബപേറ്റൺ രഘുപതിരാഘവ രാജാറാം പ്രാർത്ഥനാഗീതം ചൊല്ലിക്കൊടുത്തു രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക്ക് ജോസ് , വൈസ് പ്രസിഡണ്ട്
റൊമാൻസ് പേറ്റൺ, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, മണി പുത്തൂർ, സജി ചാക്കോ, ഷിജോ പൈലി, വനിതാ വേദി അംഗങ്ങളായ റൂബിസജി, ജ്യോതി, ബിന്ദുറജി , എന്നിവർ പങ്കെടുത്തു ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ സജി നന്ദിയും രേഖപ്പെടുത്തി.