കുവൈത്ത്–സൗദി യാത്രക്കാർക്ക് പുതിയ ബസ് മാർഗങ്ങൾ

0
23

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് ബസ് വഴി യാത്ര ചെയ്യുന്നവർക്ക് ഇനി നുവൈസീബ്-ഖഫ്ജി, സൽമി-റാഖി അതിർത്തി റൂട്ടുകൾ ഉപയോഗിച്ച് മൂന്നാം രാജ്യങ്ങളിലേക്ക് വിമാന യാത്ര തുടരാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി പബ്ലിക് അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് അറിയിച്ചു. നുവൈസീബ്-ഖഫ്ജി മാർഗം ഡമ്മാം നഗരത്തിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എത്തിക്കുന്നത്. അതേസമയം, സൽമി-റാഖി മാർഗം ഹഫർ അൽ-ബാതിൻ ഗവർണറേറ്റിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ബന്ധിപ്പിക്കുന്നത്. കുവൈത്തിലേക്ക് മടങ്ങുന്ന യാത്രക്കാരും ഈ രണ്ട് മാർഗങ്ങളിൽ ഏതെങ്കിലും ഉപയോഗിക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. ഈസ്റ്റ്ൺ പ്രവിശ്യയിലെ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രക്കാർക്ക് സേവനം നൽകുന്നതിനായി ഓരോ മാർഗത്തിലുമായി ദിവസേന ഇരുവഴിയിലുമായി ആറു സർവീസുകൾ വീതം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.