കുവൈത്ത് സിറ്റി: ഫർവാനിയയിൽ നടത്തിയ റെയ്ഡിൽ 657 വ്യാജ ഉൽപ്പന്നങ്ങൾ ഇൻസ്പെക്ടർമാർ പിടിച്ചെടുത്തതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഒരു കട അടപ്പിച്ചു. അപ്രതീക്ഷിത പരിശോധനയിൽ പ്രശസ്ത ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ പ്രദർശിപ്പിച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തി. വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസ്, സ്ത്രീകൾക്കുള്ള ആക്സസറികൾ എന്നിവയാണ് പിടിച്ചെടുത്തത്. കട ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വാണിജ്യ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.































