ഉപയോഗിച്ച ടയറുകൾ പുതിയതായി വിറ്റ രണ്ട് പ്രവാസികളെ നാടുകടത്താൻ നടപടി

0
12

കുവൈത്ത് സിറ്റി: ഉപയോഗിച്ച വാഹന ടയറുകൾ കാലാവധി മാറ്റം വരുത്തി പുതിയത് എന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് നടപടി. നിയമനടപടികൾക്ക് ശേഷം ഇരുവരെയും നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.ഏകദേശം 1,200 ടയറുകളും സംഭരണത്തിനായി ഉപയോഗിച്ച കണ്ടെയ്‌നറുകളും പിടിച്ചെടുത്തു.
കാലാവധി തീയതികൾ പ്രത്യേക രീതിയിൽ മാറ്റി പഴയ ടയറുകൾ പുതിയത് പോലെ വിൽപ്പന നടത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതും ഗൗരവമായ വ്യാപാര തട്ടിപ്പുമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള പ്രവൃത്തികൾ റോഡ് സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അപകട സാധ്യത വർധിപ്പിക്കുന്നതാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തുടർന്ന് നാടുകടത്തൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.