ഈദ് അവധിക്ക് 38 നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്

0
6

കുവൈത്ത് സിറ്റി: ഈദ് അവധിയ്ക്ക് മുന്നോടിയായി ജസീറ എയർവേയ്സ് 38 നേരിട്ടുള്ള ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം യാത്രകൾ പുനരാരംഭിക്കുന്ന ഈ അവസരത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മിഡിൽ ഈസ്റ്റ്, ദക്ഷിണ-മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി 17 രാജ്യങ്ങളിലേക്ക് സർവീസുകൾ ലഭ്യമാകും. കുടുംബസംഗമങ്ങൾ, വിനോദയാത്രകൾ, സാംസ്കാരിക അനുഭവങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ വിവിധ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇറ്റലിയിലെ മിലാൻ ബെർഗാമോയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതും പ്രധാന പ്രത്യേകതയാണ്.

കുവൈത്തിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ വഴി സുഖകരവും തടസ്സരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
വിവിധ രാജ്യങ്ങളിലേക്കുള്ള ഫ്ലെക്സിബിൾ ഓപ്ഷനുകളോടെ എല്ലാ തരത്തിലുള്ള യാത്രക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാർക്ക് ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് വഴിയോ, കുവൈറ്റിലെ 177 എന്ന നമ്പറിലോ, കുവൈറ്റിന് പുറത്തുനിന്നുള്ള +965 2205 4944 എന്ന നമ്പറിലോ കസ്റ്റമർ റിലേഷൻസ് വഴിയോ സീറ്റുകൾ ബുക്ക് ചെയ്യാം.