ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

0
8

കുവൈത്ത് സിറ്റി : ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈത്ത് ചാപ്റ്ററിന്റെ ജനറൽ ബോഡി യോഗം ഓൺലൈനായി സംഘടിപ്പിച്ചു. ജനറൽ ബോഡി യോഗത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും രക്തദാതാക്കളും പങ്കെടുത്തു. ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീഡിയ കൺവീനർ ജയൻ സദാശിവൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ജോയിൻ്റ് കൺവീനർ നളിനാക്ഷൻ ഒളവറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സാമ്പത്തിക റിപ്പോർട്ടും, ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ കുമാർ ക്യാമ്പ് റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം എല്ലാ റിപ്പോർട്ടുകളും ഏകകണ്ഠമായി പാസാക്കി.

തുടർന്ന് 2026–2027 കാലയളവിലേക്കുള്ള വർക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി.
ഭാരവാഹികൾ : നിമിഷ് കാവാലം _ ജനറൽ കൺവീനർ ,നളിനാക്ഷൻ ഒളവറ – ജോയിൻ്റ് കൺവീനർ,രാജൻ തോട്ടത്തിൽ – ഫിനാൻസ് കൺവീനർ, സോഫി രാജൻ – എയ്ഞ്ചൽ കൺവീനർ, ജയൻ സദാശിവൻ – മീഡിയ കൺവീനർ, പ്രവീൺ കുമാർ – ക്യാമ്പ് കോർഡിനേറ്റർ.

രക്തദാന ക്യാമ്പുകൾ സുഗമമായി നടത്തുന്നതിനായി വിവിധ മേഖലകളിൽ കോർഡിനേഷൻ ടീമുകൾ രൂപീകരിക്കാനും, ബിഡികെയുടെ പത്താം വാർഷികാഘോഷങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. ആഗസ്റ്റ് 15ന് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാനും തീരുമാനിച്ചു . എയിഞ്ചൽ വിങ്ങിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.

ബിഡികെ സ്റ്റേറ്റ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നബീൽ ബാബു, വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് പ്രയാഗ് പേരാമ്പ്ര, ബിഡികെ കുവൈത്ത് ചാപ്റ്റർ സ്ഥാപകൻ രഘുബാൽ, സീനിയർ അംഗം മനോജ് മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു.എയിഞ്ചൽ വിംഗ് കൺവീനർ സോഫി രാജന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.

വിവിധ സംഘടനകളുടെ സഹകരണത്തോടെ ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ രക്തദാന പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർക്കും ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും 6999 7588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.