കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. നിയമലംഘനങ്ങൾ നടത്തിയ വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൊമേഴ്ഷ്യൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. സ്വത്തവകാശ സംരക്ഷണത്തിനും വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Home Middle East Kuwait കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിറ്റ സ്റ്റാളുകൾക്കെതിരെ നടപടി






























