കേരള പ്രസ് ക്ലബ് കുവൈത്തിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
11

കുവൈത്ത്‌ സിറ്റി: കേരള പ്രസ് ക്ലബ് കുവൈത്തിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി ടി.വി ഹിക്മത്ത് (പ്രസിഡന്റ്- കൈരളി ടി.വി) അനില്‍ പി.അലക്‌സ്(ജനറല്‍ സെക്രട്ടറി -മംഗളം), അബ്ദുള്‍ റസാഖ് കുമരനെല്ലൂര്‍ (ട്രഷറര്‍-സത്യം ഓണ്‍ലൈന്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫര്‍വാനിയ ഷെഫ് നൗഷാദ് റസ്‌റ്റോറന്റില്‍ ഞായറാഴ്ച കൂടിയ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഒരോ മാധ്യമത്തില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. കുവൈത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന വിക്ടര്‍ ജോസഫിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. മുന്‍ പ്രസിഡന്റ് സുജിത്ത് സുരേഷന്റെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി സലീം കോട്ടയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശ്രീജിത്ത് സമര്‍പ്പിച്ച കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടിനും ജനറല്‍ ബോഡി അംഗീകരിച്ചു.

തുടര്‍ന്ന്, നടന്ന ചര്‍ച്ചയില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റെജി ഭാസ്‌ക്കര്‍, അസ്ലലം, സത്താര്‍ കുന്നില്‍, കൃഷ്ണന്‍ കടലുണ്ടി, ജോണ്‍ലി തുണ്ടിയില്‍, അനില്‍ കെ.നമ്പ്യാര്‍, അബ്ദുള്‍ മുനീര്‍, നിജാസ് കാസീം, ഷാജഹാന്‍ കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.