കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിച്ചു

0
9

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. സഖാവ് ഇ.കെ. നായനാരുടെ ഉപദേശങ്ങളും നിർദേശങ്ങളുമാണ് കല കുവൈറ്റ് എന്ന സംഘടനയെ ഇന്നത്തെ നിലയിൽ വളരാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ വിഭാഗം സെക്രട്ടറി മണിക്കുട്ടൻ അനുസ്മരണകുറിപ്പ് അവതരിപ്പിച്ച യോഗത്തിൽ ലോക കേരളസഭാംഗം ടി.വി. ഹിക്മത്ത്, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം രജീഷ്.  സി എന്നിവർ സഖാവ് നായനാരെ അനുസ്മരിച്ച് സംസാരിച്ചു. ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി കുവൈറ്റ്‌ മുൻ ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശിന് ചടങ്ങിൽ വച്ച് കലയുടെ സ്നേഹപഹാരം കൈമാറി. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും , ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി. നന്ദിയും രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, കല ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.