എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകൾക്ക് മികച്ച വിജയം; ബെനൽഡ് വിനോയ്, ആര്യ ദയാനന്ദൻ എന്നിവരെ അനുമോദിച്ച് കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി

0
14

കുവൈറ്റ് സിറ്റി : എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകൾക്ക് മികച്ച വിജയം നേടി തുടർപഠനത്തിനായി നാട്ടിലേക്ക് പോകുന്ന ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർമാരുടെ മക്കളായ ബെനൽഡ് വിനോയ്, ആര്യ ദയാനന്ദൻ എന്നിവരെ ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ഒഐസിസി കുവൈത്ത് നാഷണൽ സെക്രട്ടറി രവിചന്ദ്രൻ ചുഴലി, ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്, വൈസ് പ്രസിഡന്റ് സനിൽ തയ്യിൽ, വെൽഫെയർ സെക്രട്ടറി സുജിത് കായലോട്, ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ, സജീർ മുണ്ടേരി എന്നിവരുടെ നേതൃത്വത്തിൽ അനുമോദനങ്ങൾ കൈമാറി.