കെ.ഡി.എൻ.എ വുമൺസ് ഫോറം 2026 – 27 ഭാരവാഹികളെ തെരഞ്ഞെടുത്തു

0
23

കുവൈറ്റ് സിറ്റി : കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 5ന് വൈകുന്നേരം അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗമായ ബഷീർ ബാത്ത തുടങ്ങിയവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് വുമൺസ് ഫോറം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത്ത് അവതരിപ്പിച്ചു. കെ.ഡി.എൻ.എ കേന്ദ്ര കമ്മിറ്റി അംഗമായ പ്രത്യുപ്നൻ നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള വുമൺസ് ഫോറം കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികൾ: രജിത തുളസീധരൻ (പ്രസിഡന്റ് ), റെമി ജമാൽ (വൈസ് പ്രസിഡന്റ് ), ഷഫാന ഷമീർ (ജനറൽ സെക്രട്ടറി), ജയലളിത കൃഷ്ണൻ (ജോ. സെക്രട്ടറി), സക്കീന അഷറഫ്(ട്രഷറർ) ദില്ലാര ധർമ്മരാജ് (ആർട്സ്), സൗദ ഇബ്രാഹിം (ചാരിറ്റി & വെൽഫെയർ), ലസിത ജയപ്രകാശ് (മെമ്പർഷിപ്പ്)

വുമൺസ് ഫോറം കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി ലീന റഹ്മാൻ, സന്ധ്യ ഷിജിത്ത്, സാജിത നസീർ, ആഷിഖ ഫിറോസ്, ജുനൈദ അബ്ദുൾ റൗഫ്, അനു സുൽഫി, സ്വപ്ന സന്തോഷ്, ചിന്നു ശ്യാം, സൽ‍മ മുഹമ്മദ്, റാഫിയ അനസ്, സ്വാതി അനുദീപ്, അഫ്സാന ഷാഫി, ഡോ. ജസ്‌ലി സഫീർ, ബിനീത ടോം, ധന്യ വിനോദ്, ഫ്ളോറിസ അസ്ലം, സഫിയ ബഷീർ, ഖമറുന്നിസ സക്കീർ എന്നിവരെ തിരഞ്ഞെടുത്തു.