വയനാട് ദുരന്തം വോയ്സ് കുവൈത്ത് അനുശോചിച്ചു

0
11

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) വയനാട് മേപ്പാടി-കളളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അനുശോചിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൽ ഉണ്ടായ തീരാദുഃഖത്തിൽ വോയ്സ് കുവൈത്തും പങ്കുചേരുന്നു.
ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണം, പരിക്കേറ്റവർക്ക് സർക്കാർ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം, സമഗ്ര അന്വേഷണം വേണമെന്നും വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവും പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രനും അനുശോചന സന്ദേശത്തിൽ അറിയിച്ചു.