വോയ്സ് കുവൈത്ത് സാൽമിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

0
10

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) സാൽമിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികൾ : വസന്തകുമാർ കോയിത്തട്ട (കൺവീനർ), വിനോദ് എം.പി (സെക്രട്ടറി), രൂപേഷ് ഗോപാലകൃഷ്ണൻ (ട്രഷറർ), ഷൈജു കെ.വി (ജോയിന്റ് കൺവീനർ), സൂരജ് വി.പി (ജോയിന്റ് സെക്രട്ടറി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രഞ്ജിത്ത് നാഥ്, സൂരജ് എം.വി, ദിജീഷ് ഒ.എ, ജിഷ്ണു രഘുനാഥ്, കനക ഷാജി എന്നിവരെ തെരഞ്ഞെടുത്തു.
വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ, കേന്ദ്ര കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് പ്രമോദ് കക്കോത്ത്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജീവ് ശ്രീധരൻ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും സാൽമിയ യൂണിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട നന്ദിയും പറഞ്ഞു.