സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി അവധി പ്രഖ്യാപിച്ചു ; ഓഗസ്റ്റ് 22 മുതൽ 30 വരെ അവധി

0
9

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയർ സെക്കന്‍ററി ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങൾ തുറക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ  10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ.