കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും മറ്റ് ഫീൽഡ് മേഖലകളിലെയും പൊതു സുരക്ഷാ ഡയറക്ടറേറ്റുകൾ ഇന്ന് രാത്രി 7 മണി മുതൽ സുരക്ഷാ വിന്യാസം വ്യാപകമായി ആരംഭിക്കുമെന്ന് വ്യക്തമാക്കി. രാത്രി എട്ട് മുതല്‍ കടകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണിത്
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സുരക്ഷാ വൃത്തങ്ങള്‍ ആഹ്വാനം ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച മൂന്ന് വിവാഹങ്ങള്‍ ഉള്‍പ്പെടെ എട്ട് ഒത്തുചേരലുകൾക്കെതിരെ 24 മണിക്കൂറിനിടെ നടപടി സ്വീകരിച്ചതായും അധികൃതര്‍ പറയുന്നു.