3786 മരുന്നുകളുടെ നിരക്ക് കുറച്ച് സർക്കാർ

കുവൈത്ത് സിറ്റി: ഗൾഫ് വില ഏകീകരണ പദ്ധതിയുടെ ഭാഗമായി കുവൈത്തിൽ 3786 മരുന്നുകളുടെ വില കുറച്ചു. 2015 മാർച്ച് മുതൽ ഉള്ള കണക്കുകളാണിത് എന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ പാർലമെൻറിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറഞ്ഞു

ഗൾഫ് വില ഏകീകരണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം 2014 ൽ വില കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നതായും, പഠന റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ഫാർമസികളും മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണെന്നും വില കുറച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം ലംഘിക്കുക  ഫാർമസികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് ആറുമാസത്തിൽ കൂടാത്ത തടവോ, 2000 ദിനാർ പിഴയോ അല്ലെങ്കിൽ ഇവയിലേതെങ്കിലും ഒരുു ശിക്ഷാനടപടിയോ ലഭിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി .