കുവൈറ്റ് സിറ്റി : കുവൈത്തിന്റെ ദേശീയ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ശത്രുതാപരമായ ഡ്രോണുകളെ കുവൈത്ത് വ്യോമ പ്രതിരോധ സേന തടയുന്നതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.
ഇറാന്റെ ആക്രമണത്തെ തുടർന്നാണ് വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കാവുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ തകർക്കുന്നതിന്റേതാണെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനറൽ സ്റ്റാഫ് അറിയിച്ചു.






























