കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ റിഗ്ഗായ് ഏരിയാ കമ്മിറ്റി നടത്തിയ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. റിഗ്ഗായ് കാസർഗോഡ് ഹബ്ബിൾ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് സത്താർ കൊളവയലിന്റെ അധ്യക്ഷതയിൽ കെഇഎ സെട്രൽ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുള്ള കടവത്ത് മത്സരത്തെ കുറിച്ച് അവലോകനം ചെയ്തു സംസാരിച്ചു. 197 പേര് പങ്കെടുത്ത് മത്സരം വൻ വിജയമാക്കി തന്ന കായിക പ്രേമികളെയും വിജയികളെയും യോഗം അഭിനന്ദിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്നും തെരെഞ്ഞെടുത്തത് പ്രകാരം മുസ്തഫ പി പി, മനോളി മുഹമ്മദ് വടകര, സലിം വക്കീൽ പച്ചമ്പള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കെ ഇ എ അഡവൈസറി ബോർഡ് മെമ്പർ ഹമീദ് മധൂർ, മീഡിയ കൺവീനർ റഫിക്ക് ഒളവറ, ഫാറൂക്ക് മൊയ്തീൻ പച്ചമ്പള, അഹമ്മദ് ആസാദ് നഗർ സംസാരിച്ചു. ജന. സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.

































