കോവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിൽ ഇന്ത്യയുടെ വിജയഗാഥ പ്രകീർത്തിച്ച് പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് (ഐബിഎൻ) കുവൈറ്റ്, ഇന്ത്യൻ പ്രൊഫഷണലുകൾ നെറ്റ്‌വർക്ക് (ഐപിഎൻ) കുവൈറ്റ് എന്നിവയുമായി സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ‘ലോകത്തിൻറെ ഫാർമസിയിൽ നിന്നുള്ള വിജയഗാഥ’ എന്ന പേരിൽ  പരിപാടി സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യ അംബാസഡർ സിബി ജോർജ്  മുഖ്യ പ്രഭാഷണം നടത്തി,  കോവിഡ് -19 നെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന സംഭാവനകളെ സംക്ഷിപ്തമായി സംഗ്രഹിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ  പ്രസംഗം.

ഇന്ത്യയുടെ ഉയർന്ന വളർച്ചയുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായ സാധ്യതകളെക്കുറിച്ച് അംബാസഡർ സംസാരിച്ചു , ഇന്ത്യയിലെ ഫാർമ മേഖലയിലെ ആവേശകരമായ നിക്ഷേപ അവസരങ്ങളുടെ വൻ സാധ്യതകളെക്കുറിച്ചും അവ്പ്രയോജനപ്പെടുത്താനും നിക്ഷേപകരെയും ബിസിനസ് ഉടമകളെയും അദ്ദേഹം സ്വാഗതം ചെയ്തു.  കൂടാതെ കുവൈത്തിലേക്കുള്ള ഇന്ത്യൻ ഫാർമ ഉൽ‌പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നത് സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ദമ്മു രവി,  ഉദ്ഘാടന പ്രസംഗം നടത്തി. ചടങ്ങിൽ കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. അഹ്മദ് തുവൈനി അൽ-എനെസി വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദും ചടങ്ങിൽ പ്രസംഗിച്ചു