വൈറസുകളുടെ ജനിതക മാറ്റമാണ് കുവൈത്തിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം, ഓരോ കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്താൻ എപ്പിഡെമോളജികൽ ഇൻവെസ്റ്റിഗേഷൻ

കുവൈത്ത് സിറ്റി : രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ കൊറോണവൈറസ് കേസുകളുമായി ബന്ധപ്പെട്ട് ഉറവിടം കണ്ടെത്തുന്നതിനായി മെഡിക്കൽ ടീമുകൾ (എപ്പിഡെമോളജികൽ ഇൻവെസ്റ്റിഗേഷൻ ) അന്വേഷണം നടത്തുന്നതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ  സ്ഥിരീകരിച്ചു. കൊറോണവൈറസ് കളിൽ സംഭവിച്ച ജനിതകവ്യതിയാനം ആണ് രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം എന്നും അധികൃതർ പറഞ്ഞു. റമദാൻ ആരംഭിച്ചതു മുതൽ അനാവശ്യ ഒത്തുചേരലുകളും മറ്റ് പരിപാടികളും കുറഞ്ഞതു മൂലം മുൻ മാസങ്ങളെ അപേക്ഷിച്ച് അണുബാധ നിരക്ക്  വൻതോതിൽ വർദ്ധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.

കൊറോണ ആണുബാധിതരായ വ്യക്തികൾ തങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപായി ആരുമായാണ് അല്ലെങ്കിൽ ഏത് പരിപാടിയിൽ ആണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച് വെളിപ്പെടുത്താൻ തയ്യാറാകാത്തത്  അന്വേഷണ സംഘങ്ങൾക്ക് തലവേദനയാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പ്രധാന വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂളുകൾ വിദ്യാർത്ഥികൾക്കുള്ള  വാർഷിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ ഹാൾ നമ്പർ 6 ലേക്ക് പോകുന്ന കുട്ടികൾക്കും  മാതാപിതാക്കൾക്കുംും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.