കോവിഡ് 19: തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു

ദുബായ്: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി ദുബായിൽ മരിച്ചു. തൃശ്ശൂർ കയ്പ്പമംഗലം സ്വദേശി പരീദ് (67) ആണ് മരിച്ചത്. പാൻക്രിയാസ്, കരൾ എന്നിവയിൽ അർബുദം ബാധിച്ച് ചികിത്സയിലിരുന്ന പരീദിന് കുറച്ചു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.ഖബറടക്കം ദുബായിൽ തന്നെ നടക്കും.