ഡൽഹി:രാജ്യത്ത് കോവിഡ് കേസുകൾ 6,000 കടന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 378 പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ആകെ രോഗികളുടെ എണ്ണം 6,133 ആയി ഉയർന്നു. ഇതേ കാലയളവിൽ 6 പേർ കോവിഡ് മൂലം മരണമടഞ്ഞു, അതിൽ മൂന്ന് പേർ കേരളത്തിൽ നിന്നാണ്.
നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ കേരളത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് 2,000-ലധികം ആക്ടീവ് കേസുകളുണ്ട്. 144 പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ആക്ടീവ് കേസുകളുടെ എണ്ണം 1,950 ആയി ഉയർന്നു. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 31% കേരളത്തിൽ നിന്നുള്ളതാണ്. അഞ്ഞൂറിലധികം കേസുകളുള്ള 5 സംസ്ഥാനങ്ങളിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.