കുവൈത്ത് സിറ്റി: കൊറോണ പ്രതിരോധ വാക്സിനേഷൻ പ്രചാരണ തുടക്കം വൻ വിജയമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് . ആദ്യ ഡോസ് സ്വീകരിച്ചവർക്ക് അപ്രതീക്ഷിത പാർശ്വഫലങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല അൽ സനദ് പത്രക്കുറിപ്പിൽ പറഞ്ഞു.
വാക്സിനേഷൻ കാമ്പെയ്ൻ ഞായറാഴ്ച ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത അപ്പോയിന്റ്മെൻറുകൾ അനുസരിച്ച് മെഡിക്കൽ സ്റ്റാഫിന് ആദ്യം മുൻഗണന നൽകും.കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിലാണ് പരീക്ഷണാത്മക പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം ആരംഭിച്ചത്. കുവൈത്തിലേക്ക് ഫൈസർ വാക്സിൻ വന്നതോടെയാണ് ഈ കാമ്പെയ്ൻ ആരംഭിച്ചതെന്നും, രാജ്യത്തെ എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതുവരെ ഏതാനും മാസങ്ങളോളം ഇത് തുടരുമെന്നും പ്രധാനമന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു. നിരവധി മുതിർന്ന ആളുകളും ആരോഗ്യ പ്രവർത്തകരും അതിരാവിലെ തന്നെ പ്രചാരണത്തിൽ പങ്കുചേർന്നു,