ഡെല്‍റ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തിലെ പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങങൾ പൂർണമായി അടച്ചിട്ടു. ഇവിടെ വൻതോതിലുള്ള പരിശോധനയും അതോടൊപ്പം പ്രതിരോധ വാക്സിനേഷനും സർക്കാർ നടത്തുന്നുണ്ട്.
കേരളത്തിനു പുറമേ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരി, ജല്‍ഗാവ് ജില്ലകളിലും, മധ്യപ്രദേശിലെ ഭോപ്പാല്‍, ശിവപുരി ജില്ലകളിലും നടത്തിിയ പരിശോധനകളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുടുണ്ട് . ഡെല്‍റ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.