റമദാനിൽ, റോഡ് വൃത്തിയാക്കുന്നതിനും മാലിന്യ ശേഖരണത്തിനുമുള്ള സമയം നിർണ്ണയിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് വൃത്തിയാക്കാൻ മാലിന്യശേഖരണം എന്നിവയിൽ പുതിയ സമയക്രമവുമായി കുവൈത്ത് മുനിസിപ്പാലിറ്റി . നോമ്പുകാലത്ത്  മുനിസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ്  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി ഉത്തരവ് ഇറക്കിയത്. ഇതിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച്, തൂപ്പുകാർ പുലർച്ചെ 3 മണി മുതൽ 10 മണി വരെ തെരുവുകളും റോഡുകളും വൃത്തിയാക്കണം  കൂടാതെ രാത്രി 10 മണി മുതൽ അർദ്ധരാത്രി 1 മണി വരെയുള്ള സമയത്തിനിടയിൽ മാലിന്യം ശേഖരിക്കണം നടത്തണം. ശുചീകരണ കമ്പനികൾ ഈ സമയക്രമം ഷെഡ്യൂൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ  സൂപ്പർവൈസറി ബോഡികൾ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അൽ-മൻഫൂഹിയുടെ നിർദ്ദേശിച്ചു