ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ചരക്കുകപ്പലിൽ തീപിടിത്തം

0
133

കോഴിക്കോട്:കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഒരു ചരക്കുകപ്പലിന് ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയുള്ള ഉൾക്കടലിൽ തീപിടിച്ചു. ‘വാൻ ഹായ് ചൈനീസ്’ കണ്ടെയ്നർ ഷിപ്പായിരുന്നു അപകടത്തിനിരയായത്. തീയേറ്റതോടെ 20-ലധികം കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിൽ 22 ജീവനക്കാരുണ്ടായിരുന്നു. ഭയന്ന് 18 ജീവനക്കാർ കടലിലേക്ക് ചാടിയെന്ന് വിവരമുണ്ട്.

കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനത്തിന് സംഭവസ്ഥലത്തെത്തി. തീയുടെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ ഉറപ്പായി വ്യക്തമാകിയിട്ടില്ല. രക്ഷാദൗത്യം തുടരുന്നു.