കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് വരികയായിരുന്ന ഗൾഫ് എയർ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് കുവൈറ്റ് അധികൃതർക്ക് ലഭിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച അറിയിച്ചു. GF213 ഗൾഫ് എയർ വിമാനമാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്ത ഉടൻ തന്നെ ഉചിതമായ പ്രോട്ടോക്കോളുകൾ ഉടനടി നടപ്പിലാക്കുകയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും ചെയ്തതായി അതോറിറ്റി കൂട്ടിച്ചേർത്തു. ബോംബ് ഭീഷണി വ്യാജ വ്യാജമായിരുന്നെന്നും വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഡിജിസിഎയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്. ഇത് കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത മറ്റൊരു വിമാന സർവീസുകളെ ബാധിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ ബോംബ് ഉണ്ടെന്ന വ്യാജ ഭീഷണി ഉയർത്തിയ ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.