മുന്‍ കേരള ക്യാപ്റ്റനും സന്തോഷ് ട്രോഫി ജേതാവുമായ നജിമുദ്ദീന്‍ അന്തരിച്ചു

0
26

കൊല്ലം:കേരള ഫുട്ബോൾ ടീമിന്റെ മുൻ നായകനും സന്തോഷ് ട്രോഫി ജേതാവുമായ എ. നജിമുദ്ദീൻ (73) അന്തരിച്ചു. അർബുദ രോഗത്തിന് ഇരയായിരുന്നു അദ്ദേഹം. കൊല്ലം തേവള്ളി സ്വദേശിയായ നജിമുദ്ദീൻ കേരള ഫുട്ബോൾ ചരിത്രത്തിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു .

1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി വിജയിച്ചപ്പോൾ ടീമിന്റെ പ്രധാന താരമായിരുന്നു നജിമുദ്ദീൻ. ഫൈനൽ മത്സരത്തിൽ ക്യാപ്റ്റൻ പി. മണിയാണ് ഹാട്രിക്ക് ഗോൾ നേടി തിളങ്ങിയതെങ്കിലും, 19 വയസ്സുള്ള നജിമുദ്ദീൻ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകി കേരളത്തിന്റെ ചരിത്ര വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.